Latest NewsNattuvarthaNews

വ്യാജരേഖകൾ ചമച്ച് കോടികളുടെ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

പാറശാല; വ്യാജരേഖകൾ ചമച്ച് രണ്ട് കോടിയോളം രൂപ തട്ടിയ സംഭവത്തിൽ സെ‍ാസൈറ്റി സെക്രട്ടറിയെ പെ‍ാലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ചെങ്കവിളയിൽ പ്രവർത്തിച്ചിരുന്ന പാറശാല റൂറൽ സഹകരണ സെ‍ാസൈറ്റി സെക്രട്ടറി തിരുപുറം പന്നിക്കുഴിക്കാല ചന്ദ്രോദയം വീട്ടിൽ വനജകുമാരി (51) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. 2018 ജൂലൈ 26നാണ് കേസ് രജിസ്റ്റർ ചെയ്തത്. സൊസൈറ്റിയിലെ കലക്‌ഷൻ ഏജന്റ്, സഹകരണ ഇൻസ്പെകട്ർ, സെ‍ാസൈറ്റി ഭരണസമിതി അംഗങ്ങൾ അടക്കം കേസിൽ 15 പ്രതികളുണ്ട്. നിക്ഷേപകരുടെ വ്യാജ രേഖകൾ, ഒപ്പ് എന്നിവ ചമച്ച് ജില്ലാ സഹകരണ ബാങ്കിൽ നിന്ന് വായ്പകൾ തരപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു ഉണ്ടായത്.

മരിച്ച അംഗങ്ങളുടെ പേരിൽ വരെ വായ്പകൾ എടുത്ത് തുക കൈക്കലാക്കിയിട്ടുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് അംഗങ്ങൾക്ക് നോട്ടിസ് ലഭിച്ചപ്പോൾ ആണ് തട്ടിപ്പ് വിവരം പുറത്ത് അറിയാൻ ഇടയായത്. വായ്പ തട്ടിപ്പിന് ഒപ്പം സെ‍ാസൈറ്റിയിലെ സ്ഥിര നിക്ഷേപങ്ങളും നിക്ഷേപകർ അറിയാതെ വക മാറ്റി തട്ടിപ്പ് നടത്തിയതായും നേരത്തെ പരാതികൾ ഉണ്ടായിട്ടുണ്ട്. സെ‍ാസൈറ്റിയിൽ പരിശോധന നടത്തിയ സഹകരണ വകുപ്പ് ഉദ്യേ‍ാഗസ്ഥർ, നിക്ഷേപകർ എന്നിവർ നൽകിയ പരാതികളെ തുടർന്ന് ആണ് പെ‍ാലീസ് കേസ് എടുത്തത്. കേസിൽപെട്ട മറ്റുള്ളവർക്കായി പെ‍ാലീസ് അന്വേഷണം നടത്തി വരുന്നു. പെ‍ാഴിയൂർ ഇൻസ്പെക്ടർ കെ.വിനുകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button