Latest NewsKeralaNews

വിശ്വാസികളെ അംഗീകരിച്ച് കൊണ്ട് മാത്രമേ ഏത് വിപ്ലവ പാര്‍ട്ടിയ്ക്കും മുന്നോട്ട് പോകാനാകൂ : എം വി ഗോവിന്ദന്‍

ജനാധിപത്യ വിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ

കോഴിക്കോട് : വിശ്വാസികളെ അംഗീകരിച്ച് കൊണ്ട് മാത്രമേ ഏത് വിപ്ലവ പാര്‍ട്ടിയ്ക്കും മുന്നോട്ട് പോകാനാകൂവെന്ന് സിപിഎം കേന്ദ്ര കമ്മറ്റിയംഗം എം വി ഗോവിന്ദന്‍. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും അതിനുള്ള സാഹചര്യം ഇവിടെ ഇല്ലെന്നും അധ്യാപക സംഘടനയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രസംഗത്തില്‍ എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

” 1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് രൂപം കൊണ്ട ബൂര്‍ഷ്വാ ജനാധിപത്യത്തിലേക്ക് പോലും ഇന്ത്യന്‍ സമൂഹം വളര്‍ന്നിട്ടില്ല. ജനാധിപത്യ വിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ല. പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ്. അതിന് ആവില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ പ്രായോഗികമല്ല.

ഇന്ത്യയില്‍ ഏത് സാധാരണ മനുഷ്യനും ജനിക്കുന്നത് ഹിന്ദുവായാണ്. അല്ലെങ്കില്‍ മുസ്ലീമോ പാഴ്‌സിയോ സിഖോ ആയി. അത്തരം സമൂഹത്തില്‍ ഭൗതിക വാദം പകരം വെയ്ക്കാനാകില്ല. അത് മനസിലാക്കിയേ മുന്നോട്ട് പോകാന്‍ സാധിക്കൂ” – എം വിഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button