കൊടുങ്ങല്ലൂര്‍: തനിച്ചു താമസിക്കുന്ന വൃദ്ധ ദമ്പതിമാർക്ക് നേരെ ആക്രമണം. തൃശൂര്‍ മതിലകം മതില്മൂലയിലാണ് സംഭവം. മതില്‍മൂല സ്രാമ്ബിക്കല്‍ ഹമീദ് (82), ഭാര്യ സുബൈദ (75) എന്നിവരാണ് അക്രമത്തിനിരയായത്.
അക്രമത്തിന് പിന്നില്‍ മോഷണ ശ്രമമാണെന്ന് സംശയം. അക്രമത്തിന് മുന്‍പ് ഇവര്‍ വാതിലില്‍ മുട്ടി വിളിക്കുകയായിരുന്നു. വാതില്‍ തുറന്നതും ആദ്യം ഗൃഹനാഥനെ അക്രമിച്ചു. ചവിട്ടേറ്റ് ഭര്‍ത്താവ് താഴെ വീഴുന്നത് കണ്ട സുബൈദ ഒച്ചവെച്ചതോടെ അക്രമികള്‍ കയ്യിലുണ്ടായിരുന്ന ചവണ പോലുള്ള ആയുധം ഉപയോഗിച്ച് അവരുടെ നാവ് മുറിച്ചെടുക്കാന്‍ ശ്രമിച്ചു. പിടിവലിക്കിടെ രണ്ട് പല്ലുകള്‍ പൊഴിഞ്ഞു. തലയില്‍ പലയിടത്തും കുത്തിമുറിവേല്‍പ്പിച്ച നിലയിലാണ്.
സാരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2.30 യോടെയാണ് സംഭവം
Post Your Comments