UAELatest NewsNewsGulf

മലയാളി ദമ്പതികളെ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

അബുദാബി: മലയാളി ദമ്പതികളെ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.പട്ടേരി ജനാര്‍ദനന്‍(57), ഭാര്യ മിനിജ(49) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരുവില്‍ എന്‍ജിനീയറായ സുഹൈല്‍ ഏക മകനാണ്. കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് ജനാര്‍ദന്റെ ജോലി നഷ്ടപ്പെട്ടത് ദമ്പതികളെ വിഷമത്തിലാഴ്ത്തിയിരുന്നു

read also : തലസ്ഥാനത്തു നിന്ന് കോവിഡ് വ്യാപനം സമീപ ജില്ലകളിലേയ്ക്ക്

അബൂദാബിയിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ അക്കൗണ്ടന്റായിരുന്ന കോഴിക്കോട് മലാപ്പറമ്ബ് ഫ്‌ളോറിക്കന്‍ ഹില്‍ റോഡില്‍ പട്ടേരി വീട്ടില്‍ പരേതനായ സിദ്ധാര്‍ഥന്റെ മകനാണ് ജനാര്‍ദ്ദന്‍, മറ്റൊരു സ്വകാര്യ സ്ഥാപനത്തില്‍ ഓഡിറ്റ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ഭാര്യ മിനിജ. മദീന സായിദിലെ ഫ്ളാറ്റിനുള്ളിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

വര്‍ഷങ്ങളായി അബൂദബിയില്‍ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ഇവര്‍. മകന്‍ ബംഗളൂരുവിലെ ഐ.ടി കമ്ബനിയിലെ ജീവനക്കാരനുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button