തിരുവനന്തപുരം : കേരളം പിടിയ്ക്കാന്‍ ഉറച്ച് ബിജെപി. കേന്ദ്രത്തിന്റെ നിര്‍ദ്ദേശം ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ 25 ശതമാനം പൊതുസമ്മതരായ പുതുമുഖങ്ങള്‍ വേണമെന്നാണ്. പൊതുസമ്മതരായ കുറച്ചധികം പേര്‍ ഇത്തവണ മത്സരത്തിനുണ്ടാകണമെന്നും പൂര്‍ണമായും ആര്‍എസ്എസ് നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കണമെന്നും കേന്ദ്രത്തിന്റെ നിര്‍ദ്ദേശമുണ്ട്.
ഒ.രാജഗോപാല്‍ ഒഴികെ കോര്‍കമ്മിറ്റി അംഗങ്ങളെല്ലാം മത്സര രംഗത്തുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മത്സരത്തിനുണ്ടാകണമെന്നാണ് കോര്‍കമ്മിറ്റിയുടെ നിലപാട്. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് കാട്ടാക്കടയില്‍ ഇതിനകം പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ജനറല്‍ സെക്രട്ടറിമാരില്‍ എം.ടി രമേശ് കോഴിക്കോട് നോര്‍ത്തിലും പി.സുധീര്‍ ആറ്റിങ്ങലും ജോര്‍ജ് കുര്യന്‍ കോട്ടയത്തും സി കൃഷ്ണകുമാര്‍ മലമ്പുഴയിലും ഉപാധ്യക്ഷന്മാരില്‍ എ.എന്‍ രാധാകൃഷ്ണന്‍ മണലൂരിലും ശോഭാ സുരേന്ദ്രന്‍ പാലക്കാടും മത്സരിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷും സംസ്ഥാന സെക്രട്ടറി കെ.പി പ്രകാശ് ബാബു കുന്ദമംഗലത്തും എസ്.സുരേഷ് കോവളത്തും സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍ ബേപ്പൂരിലും മത്സരിയ്ക്കും. വക്താവായ സന്ദീപ് വാര്യര്‍ തൃശൂരിലും മത്സരിയ്ക്കും. മുന്‍ ഡിജിപിമാരായ ജേക്കബ് തോമസും ടി.പി സെന്‍കുമാറും സിനിമ സീരിയല്‍ നടന്‍മാരായ കൃഷ്ണകുമാറും വിവേക് ഗോപനും സ്ഥാനാര്‍ഥികളാകും കേന്ദ്രം നിര്‍ദ്ദേശിച്ചാല്‍ സുരേഷ് ഗോപിയും അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരത്തിനിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments