Latest NewsNewsIndia

മൂന്ന്​ നിയമങ്ങൾ കര്‍ഷകര്‍ക്ക്​ മാത്രമല്ല, രാജ്യത്തെ ജനങ്ങള്‍ക്ക്​ മുഴുവന്‍ ഹാനികരമാകും ; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : രാജ്യമെമ്പാടും കര്‍ഷകര്‍ റോഡ്​ ഉപരോധ സമരം ആഹ്വാനം ചെയ്​തതിന്​ പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്​ട്ര താല്‍പര്യമുള്ളതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്​ട്ര താല്‍പര്യമുള്ളതാണ്​. ഈ മൂന്ന്​ നിയമങ്ങളും കര്‍ഷകര്‍ക്ക്​ മാത്രമല്ല, രാജ്യത്തെ ജനങ്ങള്‍ക്ക്​ മുഴുവന്‍ ഹാനികരമാകും. മുഴുവന്‍ പിന്തുണയും’ -രാഹുല്‍ ട്വീറ്റ്​ ചെയ്​തു.

 

ഫെബ്രുവരി ആറിന്​ രാജ്യമെമ്പാടും കര്‍ഷകര്‍ ആഹ്വാനം ചെയ്​ത റോഡ്​ തടയല്‍ സമരം പുരോഗമിക്കുകയാണ്​. വൈകുന്നേരം മൂന്നുവരെയാണ്​ സമരം. ദേശീയ പാതകളും സംസ്​ഥാന പാതകളും കര്‍ഷകര്‍ ഉപരോധിക്കും. റോഡ്​ തടയല്‍ സമരത്തിന്​ മുന്നോടിയായി നിരവധി നേതാക്കളെ പൊലീസ്​ കസ്റ്റഡിയിലെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button