Latest NewsKeralaNews

സുഗതകുമാരിയുടെ തറവാടിന് നേരെ ടൂറിസത്തിന്റെ ലാഭക്കൊതിപൂണ്ട കടന്നുകയറ്റം; നിർമാണജോലികൾ നിർത്തിവെയ്ക്കണമെന്ന് കുമ്മനം

സുഗതകുമാരിയുടെ വീടിനു നേരെ സർക്കാരിൻ്റെ ഹിംസത്മക നടപടി

കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ അതിപുരാതനമായ ഭവനത്തിൽ സർക്കാർ നടത്തിവരുന്ന എല്ലാ നിർമാണജോലികളും നിർത്തിവെക്കണമെന്ന് കുമ്മനം രാജശേഖരൻ. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇക്കാര്യത്തിൽ ഇടപെടണമെന്ന് കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പോസ്റ്റിങ്ങനെ:

കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ അതിപുരാതനമായ ഭവനത്തിൽ സർക്കാർ നടത്തിവരുന്ന എല്ലാ നിർമാണജോലികളും നിർത്തിവെക്കണം. പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിക്കും വേണ്ടി ജീവിതായുസ്സ് മുഴുവൻ ഉഴിഞ്ഞു വെച്ച് ത്യാഗോജ്വലമായ പോരാട്ടങ്ങൾ നടത്തിയിട്ടുള്ള ഒരു മഹാത്മാവിന്റെ തപോധന്യമായ തറവാട് വികലമാക്കുന്ന നിർമാണജോലികൾ നാടിനൊന്നാകെ അപമാനകരമാണ്. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇക്കാര്യത്തിൽ ഇടപെടണം. തറവാടിന്റെ തനിമയും പൈതൃകസമ്പത്തും വീണ്ടെടുക്കാൻ തയാറല്ലെങ്കിൽ കുടുംബട്രസ്റ്റിനു തിരിച്ചു നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം.

Also Read:പാട്ടുപാടി കിട്ടിയ സമ്പാദ്യം രാജ്യത്തിന് നൽകി കൊച്ചുമിടുക്കി; രാഷ്ട്രത്തിന്റെ നന്മയാണ് പ്രാധാന്യമെന്ന് പെൺകുട്ടി

വള്ളിപ്പടർപ്പുകളും സസ്യലതാദികളും കാവും പച്ചപ്പും കൊണ്ടു പ്രകൃതി രമണീയമായ വാഴുവേലി തറവാട് പൈതൃകഗ്രാമമായ ആറന്മുളയുടെ ഐശ്വര്യമാണ്. ഗ്രാമഭംഗിയും പൈതൃകവും നശിക്കുമെന്ന് കണ്ടതിനാലാണ് ആറന്മുള വിമാനത്താവളത്തിനെതിരെ ജനസമൂഹമൊന്നാകെ പ്രക്ഷോഭം നടത്തിയത്. അതിന് നേതൃത്വം നൽകിയ സുഗതകുമാരിയുടെ വീട് തന്നെ പ്രകൃതി ധ്വoസനത്തിനു ഇരയായത് സഹിക്കാവുന്നതിനും അപ്പുറമാണ്. കവി മനസിന്റെ സർഗ്ഗഭാവത്തെ ആവിഷ്കരിക്കേണ്ടതിനു പകരം ടുറിസത്തിന്റെ ലാഭക്കൊതിപൂണ്ട കടന്നുകയറ്റമാണ് ആ തറവാട്ടിൽ നടന്നത്. രാജശിൽപ്പിയായ കാനായി കുഞ്ഞിരാമന്റെ സർഗവൈഭവം വിളിച്ചോതുന്ന ശoഖുമുഖം സാഗരകന്യകയെ വികലമാക്കിയ അതേ ഹിംസത്മക നടപടിയാണ്‌ സുഗതകുമാരിയുടെ വീടിനു നേരെ ഉണ്ടായിട്ടുള്ളത്.

https://www.facebook.com/kummanam.rajasekharan/posts/3509713592471736

shortlink

Related Articles

Post Your Comments

Related Articles


Back to top button