COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ കോവിഡ് വ്യാപനം വര്‍ദ്ധിച്ചാല്‍ പള്ളികള്‍ അടച്ചിട്ടേക്കുമെന്ന് സൗദി മതകാര്യ വകുപ്പ് മന്ത്രി

റിയാദ്: സൗദിയില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ പള്ളികള്‍ അടച്ചിടാന്‍ വൈകില്ലെന്ന് സൗദി മതകാര്യ വകുപ്പ് മന്ത്രി അബ്ദുലത്വീഫ് ആലു ശൈഖ് അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിൻറ്റെ ഭാഗമായി സൗദിയിലെ പള്ളികളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ട് വന്നതിനു പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Read Also: ഐപിഎല്‍ ലേലത്തിന് 1097 താരങ്ങള്‍ പങ്കെടുക്കുന്നു

പള്ളികള്‍ ബാങ്ക് വിളിക്കുന്നതോടെ തുറക്കാം. ബാങ്കിനും ഇഖാമത്തിനും ഇടയില്‍ 10 മിനുട്ട് ഇടവേള മാത്രമേ പാടുള്ളൂ. സുബ് ഹ് ബാങ്കിനും ഇഖാമത്തിനും ഇടയില്‍ 20 മിനുട്ട് അനുവദിക്കും. നമസ്ക്കാരം കഴിഞ്ഞ് 10 മിനുട്ട് കഴിഞ്ഞാല്‍ പള്ളികള്‍ അടക്കണം.

Read Also: പാകിസ്താന് യുദ്ധം ചെയ്യാൻ സഹായം നൽകാമെന്ന വാഗ്ദാനവുമായി ചൈനയും ,തുർക്കിയും

മുഅക്ക് ബാങ്ക് വിളിക്കുന്നതിൻറ്റെ 30 മിനുട്ട് മുമ്പ് പള്ളികള്‍ തുറക്കാം. നമസ്ക്കാരം കഴിഞ്ഞ് 15 മിനുട്ട് കഴിഞ്ഞാല്‍ അടക്കണം. ജുമുഅയും ഖുതുബയും കൂടി 15 മിനുട്ടിലധികം ദീര്‍ഘിപ്പിക്കരുത്. പള്ളികളിലെത്തുന്നവര്‍ സ്വന്തം മുസ്വല്ല കൊണ്ട് വരണം. സ്വഫില്‍ ഒന്നര മീറ്റര്‍ അകലം പാലിച്ചായി രിക്കണം നില്‍ക്കേണ്ടത്. മാസ്ക് ധരിച്ചിരിക്കണം. പള്ളികളും ശുദ്ധീകരണം നടത്തുന്ന സ്ഥലങ്ങളും ടോയ്ലറ്റുകളുമെല്ലാം അണുവിമുക്തമാക്കിയിരി ക്കണം എന്നിവയാണു മന്ത്രാലയമ നൽകിയ നിര്‍ദ്ദേശങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button