പത്തനംതിട്ട : ബിജെപിയുടെ പട്ടികയില്‍ ഇല്ലാതിരുന്ന മണ്ഡലമാണ് അടൂര്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് സ്ഥിതിഗതികള്‍ മാറ്റി മറിച്ചത്. കെ സുരേന്ദ്രന്‍ അടൂരില്‍ മാത്രം നേടിയത് 51280 വോട്ടാണ് മണ്ഡലത്തില്‍ ലീഡ് ചെയ്ത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെക്കാള്‍ 1936 വോട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടാമതെത്തി. അങ്ങനെ അടൂര്‍ ബിജെപി പട്ടികയില്‍ എ ക്ലാസ് മണ്ഡലമായി.
ഇതോടെ വരാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലം പിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി. തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ എണ്ണി പറയാവുന്ന നേട്ടങ്ങളാണ് ബിജെപിയ്ക്ക്. ഏഴ് പഞ്ചായത്തുകളില്‍ അഞ്ചിടത്തും ഒന്നിലധികം മെമ്പര്‍മാര്‍. പന്തളം നഗരസഭയില്‍ ഭരണം. വോട്ട് വിഹിതമെടുത്താല്‍ അന്‍പതിനായിരം കടക്കും. പട്ടിക ജാതി സംവരണ മണ്ഡലമായ അടൂരില്‍ പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷിനെ ഇറക്കാനാണ് ബിജെപി കേന്ദ്രങ്ങളിലെ ആലോചന. സുശീല അല്ലെങ്കില്‍ പരിഗണിയ്ക്കുന്നത് കഴിഞ്ഞ തവണ മത്സരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീറും മുതിര്‍ന്ന നേതാവ് പി എം വോലായുധനുമാണ്.
Post Your Comments