കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യത്തിൻ്റെ പലകോണുകളിലുള്ളവർ സന്നദ്ധരായി എത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ പറയുന്ന നിബന്ധനകളെല്ലാം പാലിക്കാൻ ജനങ്ങൾ ശ്രദ്ധ ചെലുത്തവേ ശ്രദ്ധേയമായി കശ്മീരിലെ ഒരു പെൺകുട്ടി. ഗുഹിക സച്ച്‌ദേവ് എന്ന പന്ത്രണ്ട് വയസ്സുകാരിയാണ് കൊവിഡിനെ പ്രതിരോധിക്കാൻ തൻ്റെ സമ്പാദ്യമായ 1 ലക്ഷം രൂപ സർക്കാരിന് കൈമാറിയത്.
യൂട്യൂബിൽ നിന്നും 1.11 ലക്ഷം രൂപ ആരോഗ്യപ്രവർത്തകർക്ക് കൈമാറിയാണ് ഈ കൊച്ചു മിടുക്കി മാതൃകയായത്. രോഗികളുടെ ചികിത്സയ്ക്കും ചരിചരണത്തിനുമായി ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കാണ് പെൺകുട്ടി പണം കൈമാറിയത്. ഈ പണം ചെറിയ തുകയാണെങ്കിലും ആർക്കെങ്കിലുമൊക്കെ സഹായകമാകുമെന്നാണ് പെൺകുട്ടി പറയുന്നത്.
ലോക് ഡൗൺ കാലത്ത് വിവിധ ഭാഷാ തൊഴിലാളികൾ സ്വദേശത്തെത്താൻ ആയിരത്തോളം കിലോമീറ്റർ നടന്നതിന്റെ ദൃശ്യങ്ങൾ കണ്ടു. അത് വളരെ വിഷമം ഉണ്ടാക്കി. ദൈവം നമ്മൾക്ക് എല്ലാം നൽകി. അതുകൊണ്ടുതന്നെ മറ്റുള്ളവരെ സഹായിക്കേണ്ടതുണ്ടെന്ന ബോധ്യത്താലാണ് ഇത്തരമൊരു തീരുമാനമെന്ന് പെൺകുട്ടി പറയുന്നു. പാട്ട് പാടിക്കൊണ്ട് പങ്കുവെച്ച വീഡിയോ വൈറലായതോടെയാണ് സച്ച്‌ദേവിന് യൂട്യൂബിൽ നിന്നും പണം ലഭിച്ചത്.
Post Your Comments