Latest NewsNewsIndia

അപകടത്തിൽ മരിച്ച കർഷകൻ്റെ മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിച്ചു; ഭാര്യയ്ക്കും സഹോദരനുമെതിരെ കേസെടുത്ത് പൊലീസ്

സമരത്തിനിടെയാണ് കർഷകനെ കാണാതാകുന്നത്

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ സമരം ചെയ്തുവരവേ സമരപന്തലിൽ നിന്നും കാണാതായ യുവാവിനെ അപടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. യുവാവിനെ അടക്കം ചെയ്തത് ദേശീയ പതാകയെ അപമാനിച്ചാണെന്ന് റിപ്പോർട്ട്. സംഭവത്തിൽ യുവാവിൻ്റെ ഭാര്യയ്ക്കും സഹോദരനും അടക്കമുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശിലാണ് സംഭവം. യു.പിയിലെ ഭജയ്യ പഞ്ചായത്തിലെ ഭോബട്പുർ സ്വദേശിയായ ബാൽവിന്ദർ സിങ്(32) ആണ് അപകടത്തിൽ മരണപ്പെട്ടത്.

Also Read:ചൈനയെ കടത്തിവെട്ടി ഇന്ത്യ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കിയത് 17 വിദേശ രാജ്യങ്ങള്‍ക്ക്

ഫെബ്രുവരി 1ന് മരണമടഞ്ഞ ബാൽവിന്ദറിന് 3നാണ് ബന്ധുക്കൾ അന്ത്യകർമ്മങ്ങൾ ചെയ്തത്. അന്ത്യകർമ്മങ്ങൾക്കിടയിൽ യുവാവിൻ്റെ മൃതദേഹത്ത് ബന്ധുക്കൾ ഇന്ത്യൻ പതാക പുതപ്പിക്കുകയായിരുന്നു. ദേശീയ പതാകയെ അപമാനിച്ചുവെന്ന് കാണിച്ച് സെറാമു നോർത്ത് പൊലീസ് സ്റ്റേഷൻ ആണ് യുവവൈൻ്റെ ഭാര്യയ്ക്കും സഹോദരനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഗാസിപുർ പ്രദേശത്ത് സമരക്കാർക്ക് പിന്തുണയുമായി ജനുവരി 23നാണ് ബാൽവിന്ദർ വീട്ടിൽ നിന്നും ഇറങ്ങിയത്. സമരത്തിനിടെയാണ് യുവാവിനെ കാണാതായത്. ഒരു ആഴ്ച കഴിഞ്ഞ് ഫെബ്രുവരി 1 ആണ് യുവാവ് മരണമടഞ്ഞത്. ഡൽഹിയിലെ ലാൽ ബഹദൂർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അപകടമരണമാണെന്ന് വ്യക്തമായതായി റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button