Latest NewsIndiaNews

ചൈനയെ കടത്തിവെട്ടി ഇന്ത്യ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കിയത് 17 വിദേശ രാജ്യങ്ങള്‍ക്ക്

ഇന്ത്യയുടെ വാക്സിന്‍ നയതന്ത്രം കൂടുതല്‍ രാജ്യങ്ങളിലേക്ക് , പ്രധാനമന്ത്രി നരേന്ദ്രേമോദിയെ അഭിനന്ദിച്ച് ലോകനേതാക്കള്‍

ന്യൂഡല്‍ഹി : ഇന്ത്യയുടെ വാക്‌സിന്‍ നയതന്ത്രം കൂടുതല്‍ രാജ്യങ്ങളിലേക്ക് , ചൈനയെ കടത്തിവെട്ടി ഇന്ത്യ കോവിഡ് വാക്സിന്‍ നല്‍കിയത് 17 വിദേശ രാജ്യങ്ങള്‍ക്ക്. കോവിഡിനെതിരെയുള്ള വാക്‌സിന്‍ ഉത്പാദനത്തിലും വിതരണത്തിലും ഇന്ത്യന്‍ വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ലോകത്തിന്റെ ഫാര്‍മസിയെന്ന പെരുമ സ്വന്തമാക്കിയ ഇന്ത്യയുടെ വാക്‌സിന്‍ നയതന്ത്രം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ആദ്യം വാക്‌സിന്‍ നല്‍കി പേരും സമ്പത്തുമുണ്ടാക്കാമെന്ന ചൈനയുടെ പദ്ധതിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ഇന്ത്യയുടെ മുന്നേറ്റം.17രാജ്യങ്ങളിലേക്കാണ് ഇന്ത്യ കൊവിഡ് വാക്‌സിന്‍ കയറ്റി അയയ്ക്കുന്നത്.

Read Also : അപേക്ഷ പിൻവലിച്ച് ഫൈസർ : ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോ​ഗത്തിനായി സമർപ്പിച്ച അപേക്ഷയാണ് പിൻവലിച്ചത്

ആഫ്രിക്കയിലും കിഴക്കന്‍ അമേരിക്കയിലും വരെ ഇന്ത്യയുടെ വാക്‌സിന്‍ എത്തി. 56 ലക്ഷം ഡോസുകളാണ് ഇന്ത്യ നല്‍കിയത്. ഒരുകോടി ഡോസുകള്‍ കൂടി അയയ്ക്കാനുളള അനുമതി ലഭിച്ചതായി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. കരീബിയന്‍ ദ്വീപുകള്‍ക്ക് അഞ്ച് ലക്ഷം ഡോസ് വാക്‌സിനും നിക്വാരഗ്വയ്ക്കും പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ക്ക് രണ്ട് ലക്ഷം ഡോസുകള്‍ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചതായും അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.

ഭൂട്ടാന്‍, മാലിദ്വീപ്,ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, മൗറീഷ്യസ്, ശ്രീലങ്ക, യു.എ.ഇ, ബ്രസീല്‍, മൊറോക്കോ, ബഹറിന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യ കൊവിഡ് വാക്‌സിന്‍ സൗജ്യമായാണ് നല്‍കിയത്. സൗദി, കാനഡ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ വാക്‌സിന്‍ വാങ്ങാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആവശ്യത്തിന് ഡോസുകള്‍ രാജ്യത്തുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് കയറ്റി അയയ്ക്കുന്നത്.

ഇന്ത്യയുടെ വാക്‌സിന്‍ നയതന്ത്രം ചൈനയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ശ്രീലങ്ക ഉള്‍പ്പടെയുളള രാജ്യങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാമെന്ന് ചൈന നേരത്തേ അറയിച്ചിരുന്നു. എന്നാല്‍ അതിന് ഒരുപടിമുമ്‌ബേ ഇന്ത്യ ശ്രീലങ്കയ്ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുകയായിരുന്നു. ചൈനയുടെ സുഹൃത് രാജ്യമാണ് ശ്രീലങ്ക. ശ്രീലങ്കയ്ക്ക് പുറമേ ബംഗ്ലാദേശിലും ഇന്ത്യന്‍ വാക്‌സിന്‍ നയതന്ത്രം ചൈനയ്ക്ക് മേല്‍ ജയം നേടിയിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെ ‘വാക്‌സിന്‍ മൈത്രി’ (വാക്‌സിന്‍ ഫ്രണ്ട്ഷിപ്പ്) സംരംഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യ പ്രകാരം രണ്ട് ദശലക്ഷം വാക്‌സിനുകള്‍ സമ്മാനമായി ബംഗ്ലാദേശിന് നല്‍കിയിരുന്നു.

ഇപ്പോള്‍ ലോകത്ത് പാകിസ്ഥാനടക്കം വളരെ കുറച്ചുരാജ്യങ്ങള്‍ മാത്രമാണ് ചൈനയുടെ വാക്‌സിന്‍ ഉപയോഗിക്കുന്നത്. വേണ്ടത്ര പരീക്ഷണങ്ങള്‍ നടത്താത്തതിനാല്‍ ചൈനീസ് വാക്‌സിനുകളെ ഭീതിയോടെയാണ് പലരും നോക്കിക്കാണുന്നത്. ചൈന നല്‍കിയ വാക്‌സിന്‍ സ്വീകരിക്കാന്‍ ഭയമാണെന്ന് പാകിസ്ഥാനിലെ ആരോഗ്യപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button