Latest NewsNewsIndia

നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ ; പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികള്‍ തുടരും

സമ്പദ്ഘടനയുടെ തിരിച്ചു വരവ്, വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായത് എന്നിവ പരിഗണിച്ച് ഇത്തവണയും നിരക്കുകളില്‍ മാറ്റംവരുത്തേണ്ടതില്ലെന്നാണ് വായ്പാവലോകന സമിതി തീരുമാനിച്ചിരിക്കുന്നത്

 

മുംബൈ : വായ്പാവലോകന യോഗത്തില്‍ ഇത്തവണയും നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് നാലുശതമാനം തന്നെയായി തുടരും.3.35ശതമാനമാണ് റിവേഴ്‌സ് റിപ്പോ. സമ്പദ്ഘടനയുടെ തിരിച്ചു വരവ്, വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായത് എന്നിവ പരിഗണിച്ച് ഇത്തവണയും നിരക്കുകളില്‍ മാറ്റംവരുത്തേണ്ടതില്ലെന്നാണ് വായ്പാവലോകന സമിതി തീരുമാനിച്ചിരിക്കുന്നത്.

Also read : ശബരിമലവിഷയം ആയുധമാക്കി യു.ഡി.എഫ് ; കരുതൽ കൈവിടാതെ സി.പി.എം

ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് സമിതിയുടെ തീരുമാനം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. വിപണിയില്‍ പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര്‍ബിഐ വിപണിയില്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത് ബോണ്ട് വില്പനയിലൂടെയാണ്. ഇതോടെയാണ് ബോണ്ടില്‍ നിന്നുള്ള ആദായം കുതിച്ചു കയറുകയും ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button