CricketLatest NewsNewsIndiaSports

“താരങ്ങളും മനുഷ്യരാണ്, വിശ്രമം വേണം”- രവി ശാസ്ത്രി

2021ലെ ഐപിഎല്‍ സീസണിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി ടീം പരിശീലകന്‍ രവി ശാസ്‌ത്രി രംഗത്ത്. ടീമിന് രണ്ടാഴ്‌ച്ചയെങ്കിലും വിശ്രമം അനുവദിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

Read Also: നടൻ സുരേഷ്​ ഗോപി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു

“വിവിധ പര്യടനങ്ങളുടെ ഭാഗമായ ബയോ ബബിള്‍, ക്വാറൻറ്റീന്‍ കാലഘട്ടവുമെല്ലാം മാനസിക പിരിമുറുക്കം കൂട്ടുന്നതാണ്. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കുന്ന നാല് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമടങ്ങുന്ന പരമ്പര കഴിഞ്ഞ് താരങ്ങള്‍ നേരെ പോകുന്നത് ഐപിഎല്‍ കളിക്കാനാണ്. ഇതിനു ശേഷം മറ്റ് പരമ്പരകള്‍ക്ക് മുമ്പ് താരങ്ങള്‍ക്ക് രണ്ടാഴ്ചത്തെ വിശ്രമം അനുവദിക്കണം” – ശാസ്ത്രി ആവശ്യപ്പെട്ടു.

Read Also: ദുബൈയിൽ വാഹനാപകടം; 15 പേര്‍ക്ക് പരിക്ക്

ഐപിഎല്ലിന് പിന്നാലെ നാട്ടില്‍ നടക്കുന്ന ശ്രീലങ്കന്‍ പരമ്പരയും പിന്നാലെ യോഗ്യത നേടുകയാണെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ശേഷം ട്വന്റി 20 ലോകകപ്പുമാണ് ഇന്ത്യ നേരിടാനിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button