UAELatest NewsNewsGulf

ദുബൈയിൽ വാഹനാപകടം; 15 പേര്‍ക്ക് പരിക്ക്

ദുബൈ: ദുബൈയില്‍ തൊഴിലാളികളുമായി പോയ മിനി ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ദുബൈയിലെ സൈഹ് ഷുഐബ് മേഖലയിലെ ഹസ്സ റോഡിലാണ് അപകടം ഉണ്ടായിരിക്കുന്നത്.

അപകടത്തില്‍ 12 പാകിസ്ഥാനി തൊഴിലാളികള്‍ക്കും 3 ബംഗ്ലാദേശികള്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരില്‍ ഏഴുപേര്‍ ആശുപത്രി വിട്ടതായി പൊലീസ് പറഞ്ഞു. രണ്ടുപേരുടെ പരിക്കുകള്‍ ഗുരുതരമായതിനാല്‍ ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button