മുംബൈ: ലോകകപ്പ് തോൽവിക്ക് പിന്നാലെ പുതിയ പരിശീലക സംഘത്തെ തിരഞ്ഞെടുക്കാന്‍ ബിസിസിഐ അപേക്ഷ ക്ഷണിച്ചതായി റിപ്പോർട്ട്. ഇപ്പോള്‍ പദവിയിലുള്ളവര്‍ക്കും അപേക്ഷിക്കാമെന്നതാണ് അപേക്ഷയിലെ വ്യവസ്ഥ. അതായത് കോച്ച് രവി ശാസ്‌ത്രി, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവര്‍ക്കെല്ലാം അപേക്ഷ സമര്‍പ്പിക്കാൻ കഴിയും. മികച്ച അപേക്ഷകള്‍ വന്നാല്‍ ശാസ്‌ത്രിയടക്കമുള്ള നിലവിലെ സംഘം പുറത്താകുമെന്നാണ് റിപ്പോർട്ട്.
ലഭിക്കുന്ന അപേക്ഷകളില്‍ നിന്നുമാകും പുതിയ പരിശീലക സംഘത്തെ തിരഞ്ഞെടുക്കുന്നത്. എന്നാൽ നിലവിലെ പരിശീലക സംഘത്തിന്‍റെ കാലാവധി 45 ദിവസത്തേക്ക് നീട്ടിയിരുന്നു. ആഗസ്‌റ്റ് 3 മുതല്‍ സെപ്‌റ്റംബര്‍ 3 വരെയുള്ള വെസ്‌റ്റ് ഇന്‍ഡീസ് പര്യടനം മുന്നില്‍ കണ്ടായിരുന്നു ഈ തീരുമാനം.
Post Your Comments