കൊച്ചി : ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ യു.ഡി.എഫ് നിലപാട് സ്വാഗതാര്‍ഹമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പിടിവാശി ഉപേക്ഷിക്കണം. വിശ്വാസികള്‍ക്ക് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
Read Also : ഏറ്റവും വേഗത്തിൽ കോവിഡ് വാക്‌സിനേഷൻ ; റെക്കോർഡ് നേട്ടവുമായി ഇന്ത്യ
ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്‌നാട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതും സുപ്രീംകോടതി അതിന് മൗനാനുവാദം നല്‍കിയതും കീഴ്‌വഴക്കമായി നിലനില്‍ക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ മനോഭാവം വിശ്വാസികള്‍ക്ക് അനുകൂലമാണ്. സംസ്ഥാന സര്‍ക്കാര്‍ ഒരു നിയമംകൂടി കൊണ്ടുവന്നാല്‍ കോടതിയില്‍ അത് കേസിനെ ബലപ്പെടുത്തും. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശബരിമല ആചാര സംരക്ഷണ സമിതി പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതായും രാഹുല്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സി.പി. സുഗതനും പങ്കെടുത്തു
Post Your Comments