Latest NewsKeralaNews

പരനാറി എന്നു വിളിക്കുന്ന പിണറായി വിജയന്‍ ആദരവിന് ഒട്ടും അര്‍ഹനല്ല, താന്‍ പറഞ്ഞ പരാമര്‍ശം ജാതീയമല്ല

തൊഴില്‍ പറയുന്നത് എങ്ങനെയാണ് അപമാനമാകുന്നതെന്ന് കെ.സുധാകരന്‍

ന്യൂഡല്‍ഹി: പരനാറി , നികൃഷ്ട ജീവി എന്നൊക്കെ മറ്റുള്ളവരെ വിളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരവിന് ഒട്ടും അര്‍ഹനല്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. താന്‍ പറഞ്ഞ പരാമര്‍ശം ജാതീയമല്ല, തൊഴില്‍ പറയുന്നത് എങ്ങനെയാണ് അപമാനമാകുന്നത്.

Read Also : കല്യാണവീട്ടില്‍ കൂട്ടത്തല്ല്, യുവാവ് മരിച്ചു : വരന്റെ പിതാവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍ , സംഭവം കേരളത്തില്‍

ചൊവ്വാഴ്ച നടന്ന പ്രസംഗത്തില്‍ ഒരു സി.പി.എമ്മുകാരന്‍ പ്രതികരിക്കുന്നത് ഇന്നലെയാണ്. രണ്ടു ദിവസം കഴിഞ്ഞു അവര്‍ക്ക് ബോധോദയമുണ്ടാകാന്‍. ഷാനിമോള്‍ ഉസ്മാന്‍ യാതൊരു ആവശ്യവുമില്ലാതെ നടത്തിയ പരാമര്‍ശമാണ് സി.പി.എം നേതാക്കളെ പ്രതികരിക്കാന്‍ ഇടയാക്കിയത്. അതില്‍ അവര്‍ നടത്തിയ ഖേദപ്രകടനം സ്വീകരിക്കുന്നു.

ഒരു ആദരവ് അര്‍ഹിക്കുന്ന മുഖ്യമന്ത്രിയാണോ കേരളത്തിന്റെ മുഖ്യമന്ത്രി. പിണറായിയുടെ അച്ഛന്‍ ചെത്തുകാരനാണെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്. കുലതൊഴില്‍ എന്നൊന്ന് ഇന്നുണ്ടോ? ഓരോരുത്തരുടെയും ജീവിതമാര്‍ഗം ചിന്താഗതി മാറ്റണം. തൊഴില്‍ അഭിമാനമാണ്. എല്ലാ ജോലിക്ക് അതിന്റെതായ മാന്യത എന്നും നല്‍കുന്നയാളാണ് താന്‍.

ഗൗരിയമ്മയേും എം കുട്ടപ്പനേയും ഷാനിമോളേയും ലതികാ സുഭാഷിനേയും രമ്യ ഹരിദാസിനേയും സി.പി.എം നേതാക്കള്‍ അപമാനിച്ചിട്ടില്ലേ? അവര്‍ മാപ്പുപറഞ്ഞോ? ബിഷപ്പിന്റെ നികൃഷ്ടജീവി എന്നു വിളിച്ച ഈ മുഖ്യമന്ത്രി എന്തു ആദരവാണ് അര്‍ഹിക്കുന്നത്. പാര്‍ലമെന്റ് അംഗമായ പ്രേമചന്ദ്രനെ ‘പരനാറി’ എന്നുവിളിച്ച മുഖ്യമന്ത്രി അതില്‍ നിന്ന് ഒരു വാക്ക് എങ്കിലും പിന്‍വലിച്ചോ? മാധ്യമ പ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞത് എന്ത് ഔന്നത്യമാണ്.? സുധാകരന്‍ ചോദിക്കുന്നു.

പിണറായി വിജയന്‍ രാഷ്ട്രീയത്തില്‍ മാത്രമാണ് തന്റെ എതിരാളി. അല്ലാതെ ഒരിക്കലും വ്യക്തിപരമായി എതിരാളിയായി കണ്ടിട്ടില്ല. മുഖ്യമന്ത്രിയാകുന്നത് വരെ അഴിമതിക്കാരനായി താന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിനെതിരെ യു.ഡി.എഫ് നേതാക്കള്‍ മുന്‍പ് ഉന്നയിച്ച ആരോപണങ്ങള്‍ തിരുത്താന്‍ ശ്രമിച്ചയാളാണ് താന്‍.

സ്വാതന്ത്ര്യസമര സേനാനി ഗോപാലനെ ‘അട്ടംപരതി ഗോപാലന്‍’ എന്ന് വിളിച്ചയാളാണ് മുഖ്യമന്ത്രി. ഗോപാലന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുമ്പോള്‍ പിണറായി വിജയന്റെ അച്ഛന്‍ പിണറായിയിലൂടെ ‘തേരാപാര’ നടക്കുകയായിരുന്നു.

തന്റെ ദൗത്യം ഇടത് പാര്‍ട്ടിയിലെ തെറ്റുകള്‍ ഉയര്‍ത്തിക്കാട്ടി തന്റെ പാര്‍ട്ടിക്ക് അനുകൂല സാഹചര്യമുണ്ടാക്കുക എന്നതാണ്. അല്ലാതെ മറ്റൊന്നും തന്റെ ചുമതലയില്‍ വരുന്നില്ല. തന്റെ ദൗത്യത്തെ ചോദ്യം ചെയ്താല്‍ അത് സഹിക്കില്ല. എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഈ അവസരം ഉപകരിച്ചതില്‍ സന്തോഷമുണ്ട്. സ്ഥാനമാനങ്ങളല്ല, രാഷ്ട്രീയ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് തനിക്ക് വലുത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button