KeralaLatest NewsNews

കല്യാണവീട്ടില്‍ കൂട്ടത്തല്ല്, യുവാവ് മരിച്ചു : വരന്റെ പിതാവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍ , സംഭവം കേരളത്തില്‍

ആലപ്പുഴ: കല്യാണവീട്ടില്‍ കൂട്ടത്തല്ലിനെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. മാവേലിക്കര കോഴിപ്പാലത്തെ വീട്ടിലാണ് ജനുവരി 26ന് രാത്രി കൂട്ടയടി നടന്നത്. കൂട്ടത്തല്ലില്‍ തലയ്ക്കടിയേറ്റ തട്ടാരമ്പലം സ്വദേശി രഞ്ജിത് എന്ന യുവാവ് ഇക്കഴിഞ്ഞ 30നാണ് മരിച്ചത്. സംഭവത്തില്‍ വരന്റെ അച്ഛന്‍ നെല്‍സണ്‍ ഉള്‍പ്പടെ 10പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു.

Read Also : രാജ്യത്ത് 62,000 കോടി വായ്പ എഴുതി തള്ളി ആര്‍ബിഐ

വിവാഹത്തോടനുബന്ധിച്ചുളള സത്ക്കാരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. വരന്റെ അച്ഛന്‍ കൊല്ലത്താണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ ചിലര്‍ സത്കാരത്തിനെത്തിയിരുന്നു. അവരും പ്രദേശവാസികളായ ചിലരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.

വിവാഹ സത്കാരത്തോടനുബന്ധിച്ചുളള ആഘോഷങ്ങള്‍ റോഡിലേക്ക് നീങ്ങുകയും തല്‍ഫലമായി ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തു. ഇത് പ്രദേശവാസികളില്‍ ചിലര്‍ ചോദ്യംചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ഇതിനിടയില്‍ പെട്ടുപോയ രഞ്ജിത്തിന് മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നു. തലയ്ക്കടിയേറ്റ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ 30ന് വൈകിട്ടോടെ രഞ്ജിത് മരിക്കുകയായിരുന്നു. സംഘര്‍ഷമുണ്ടായതിന്റെ അന്നുതന്നെ പ്രതികള്‍ക്കെതിരെ വധശ്രമത്തിനുള്‍പ്പടെ പൊലീസ് കേസെടുത്തിരുന്നു.

രഞ്ജിത് മരിച്ചതോടെ വരന്റെ പിതാവ് ഉള്‍പ്പടെയുളള നാലുപേരെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തു. ഇവര്‍ റിമാര്‍ഡിലാണ്. ശേഷിക്കുന്ന പ്രതികള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button