Latest NewsKeralaNews

നിയമസഭ തെരഞ്ഞെടുപ്പ് : ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ നിലപാടുമാറ്റി സിപിഎം

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചടിയാകുമെന്ന് ഭയന്ന് ശബരിമലയിലെ യുവതീ പ്രവേശനത്തിൽ നിലപാടുമാറ്റി സിപിഎം. കോടതി വിധിക്കുശേഷം എല്ലാവരുമായും ചര്‍ച്ച നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സമിതിയോഗത്തിനുശേഷം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു.

Read Also : ആത്മനിർഭർ നിധി : വഴിയോര ഭക്ഷണ കച്ചവടക്കാർക്കും സൊമാറ്റോയുെട പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാൻ അനുമതി

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായ ശബരിമല വിഷയം നിയമസഭാ തെരഞ്ഞെടുപ്പിലും തലവേദനയാകുമെന്ന് ഉറപ്പുള്ളതിനാലാണ് സിപിഎം, ‘എല്ലാവരുമായും ചര്‍ച്ച നടത്തി തീരുമാനം’ എന്ന നിലപാട് പ്രഖ്യാപിച്ചത്.

കോടതിയാണ് തീരുമാനിക്കേണ്ടത്. കോടതിവിധി വന്നശേഷം എല്ലാവരുമായും ചര്‍ച്ച നടത്തിയ തുടര്‍നടപടി കൈക്കൊള്ളും- അദ്ദേഹം പറഞ്ഞു. ശബരിമല പൊള്ളുന്ന വിഷയമായതിനാല്‍ നിലപാടുമാറ്റം വാര്‍ത്താക്കുറിപ്പിലാണ് ഉള്‍പ്പെടുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം സജീവ ചർച്ചയാകുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന ഭയത്താലാണ് വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന് സിപിഎം തീരുമാനമെടുത്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button