ഒമാനില്‍ ക്വാറന്റൈന് ലംഘിച്ചതിന് മൂന്ന് പേരെ റോയല്‍ ഒമാന്‍ പോലീസ് ഫെബ്രുവരി 4 വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ബുറേമി ഗവര്‍ണറേറ്റില്‍ നിന്നും രണ്ടു പേരെയും മസ്കത്ത് ഗവർണറേറ്റില്‍ നിന്ന് ഒരാളെയുമാണ് റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ക്വാറൻറ്റീനിൽ കഴിഞ്ഞിരുന്ന ഇവര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാത്തതിനും താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനുമാണ് അറസ്റ്റ് ഉണ്ടായതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
Post Your Comments