Latest NewsNewsInternationalGulfOman

ഐൻ ഖോർ മേഖലയിലേക്ക് പ്രവേശനം അനുവദിക്കില്ല: അറിയിപ്പുമായി ഒമാൻ പോലീസ്

മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിലെ ഐൻ ഖോർ മേഖലയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.

Read Also: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വ്യാജരേഖ: ആര്‍.ബി ശ്രീകുമാറിനും തീസ്തയ്ക്കും കോടതി ജാമ്യം നിഷേധിച്ചു

ഈ മേഖലയിലേക്കുള്ള റോഡുകൾ താത്കാലികമായി അടച്ചിടുകയും ചെയ്തിട്ടുണ്ട്. വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. ജലനിരപ്പ് അപകടകരമായ രീതിയിൽ നിന്ന് താഴുന്നത് വരെ ഈ തീരുമാനം ബാധകമായിരിക്കും.

Read Also: 22 കാരനായ മുഹമ്മദ് അബിനാസ് നടത്തിയത് നൂറ് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്..! കൈകഴുകി വീട്ടുകാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button