Latest NewsNewsInternationalGulfOman

ഐൻ ഖോർ മേഖലയിലേക്കുള്ള റോഡുകൾ തുറന്ന് നൽകി: റോയൽ ഒമാൻ പോലീസ്

മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിലെ ഐൻ ഖോർ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന താത്ക്കാലിക വിലക്ക് പിൻവലിച്ച് ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്.

Read Also: സ്ത്രീകള്‍ ആണ്‍വേഷം ധരിച്ചാല്‍ പുരോഗമനമായി എന്നൊക്കെ കരുതാന്‍ വിഡ്ഢികള്‍ക്ക് മാത്രമേ സാധിക്കു: കെ.പി.എ. മജീദ്

ഐൻ ഖോർ മേഖലയിലേക്കുള്ള റോഡുകൾ തുറന്ന് നൽകിയെന്ന് പോലീസ് അറിയിച്ചു. ഈ വിനോദസഞ്ചാര മേഖലയിലേക്ക് സന്ദർശകർക്ക് പ്രവേശിക്കാമെന്നും പോലീസ് വ്യക്തമാക്കി. അധികൃതർ നൽകുന്ന പൊതു സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും പോലീസ് ചൂണ്ടിക്കാട്ടി.

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ജൂലൈ 28 ന് ഈ മേഖലയിലേക്കുള്ള പ്രവേശനം നിഷേധിച്ച് റോയൽ ഒമാൻ പോലീസ് ഉത്തരവ് പുറപ്പെടുവിച്ചത്. വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയായിരുന്നു നടപടി. ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിലാണ് വിലക്ക് പിൻവലിക്കാൻ പോലീസ് തീരുമാനിച്ചത്.

Read Also: ഖാദിയുത്പന്നങ്ങൾ ധരിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നത് സഹജീവി സ്നേഹം: മന്ത്രി വി ശിവൻകുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button