![](/wp-content/uploads/2021/02/shobaha.jpg)
തൃശൂര്‍ : ശോഭാ സുരേന്ദ്രന്റെ പരാതി രമ്യമായി പരിഹരിയ്ക്കണമെന്നും അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ വ്യക്തമാക്കി. ശോഭാ സുരേന്ദ്രനുമായുള്ള തര്‍ക്കം അനന്തമായി നീട്ടി കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് നദ്ദ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ജെ.പി നദ്ദയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍ നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ജെ.പി നദ്ദ കേരളത്തിലെത്തിയത്. ഉച്ചയ്ക്ക് സംഘപരിവാര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലിന് വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ ജെ.പി നദ്ദ അഭിസംബോധന ചെയ്യുന്ന പൊതു സമ്മേളനത്തോടെ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കം കുറിയ്ക്കും.
Post Your Comments