Latest NewsNewsIndia

ഇന്ത്യ ജനാധിപത്യത്തിന്റെ യഥാർത്ഥ മാതൃക, ഞങ്ങളുടെ പരമാധികാരത്തില്‍ ഇടപെടരുത്; കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് പി ടി ഉഷ

ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിനെതിരെ ഇടനിലക്കാര്‍ നടത്തിവരുന്ന സമരങ്ങളെ വിദേശികള്‍ പിന്തുണയ്ക്കുന്നതിനെതിരെ ചലച്ചിത്ര കായിക താരങ്ങള്‍ രംഗത്ത്. ഇടനിലക്കാരുടെ സമരത്തെ രാഷ്ട്രീമായും മുതലെടുക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയും വിദേശികളും ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ‘ഇന്ത്യ ഒറ്റക്കെട്ട്’ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. ഇതില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി എന്നിവരും വിരാട് കോഹ്‌ലി അനിൽ കുംബ്ലെ എന്നിവർ കേന്ദ്രത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിച്ച്‌ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സർക്കാരിന് പിന്തുണച്ച് പ്രമുഖ അത് ലറ്റ് താരം പി.ടി ഉഷ. രംഗത്തെത്തിയിരിക്കുകയാണ്.

‘ഞങ്ങളുടെ സംസ്കാരത്തെയും പൈതൃകത്തെയും കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു, ഇന്ത്യ ജനാധിപത്യത്തിന്റെ യഥാർത്ഥ മാതൃകയാണ്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്, ഞങ്ങളുടെ സ്വന്തം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് ഞങ്ങൾക്കറിയാം, കാരണം ലോകത്ത് നാനാത്വത്തിൽ ഏകത്വം പുലർത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ’.- പി ടി ഉഷ ട്വറ്ററിൽ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button