ലക്നൗ: കടയുടെ മുകളിൽ പാക്കിസ്ഥാൻ പതാക ഉയർത്തുകയും പാക് മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്ത കടയുടമ പോലീസ് പിടിയിൽ. വാരണാസി രജതലാബ് ഭവാനിപൂർ ഗ്രാമവാസി താജ് മുഹമ്മദ് (22) ആണ് അറസ്റ്റിലായത്. തന്റെ കടയുടെ മേമുകളിൽ താജ് മുഹമ്മദ് പാക്കിസ്ഥാൻ പതാക ഉയർത്തുകയായിരുന്നു. ഇയാൾ പാക് പതാക ഉയർത്തുന്നത് കണ്ട ഗ്രാമവാസികൾ അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പതാക നീക്കം ചെയ്യാതെ താജ് മുഹമ്മദ് ജനങ്ങളോട് അസഭ്യം പറയുകയും പാക് അനുകൂല മുദ്രാവാക്യം മുഴക്കുകയും ചെയ്തതു. തുടർന്ന് പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പാക്കിസ്ഥാൻ പതാക നീക്കം ചെയ്തു. പോലീസ് എത്തുന്നതിന് മുമ്പ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ട താജ് മുഹമ്മദിനെ പിന്നീട് ഭവാനിപൂർ മേഖലയിൽ പിടികൂടി.
Post Your Comments