ധാക്ക: ബംഗ്ലാദേശിൽ പര്യടനത്തിനെത്തിയ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ പ്രതിഷേധം. പരിശീലനത്തിനിടെ ഗ്രൗണ്ടിൽ പാക് പതാക ഉയർത്തിയതാണ് ബംഗ്ലാദേശികളെ പ്രകോപിപ്പിച്ചത്. പാകിസ്ഥാൻ ടീമിനെതിരെ ‘ഗോ ബാക്ക്‘ വിളികളുമായാണ് ബംഗ്ലാദേശ് ആരാധകർ പ്രതികരിച്ചത്.
Also Read:സുഡാൻ കലാപം: ഫ്ലൈറ്റുകൾ റദ്ദാക്കി എമിറേറ്റ്സ്
ടീമിന്റെ ആവേശം ഉണർത്താൻ പോകുന്നിടത്തെല്ലാം പാക് പതാക കൊണ്ടു പോകുന്നത് പാകിസ്ഥാൻ മുഖ്യ പരിശീലകൻ സഖ്ലെയ്ൻ മുഷ്താഖിന്റെ രീതിയാണ്. കഴിഞ്ഞ ട്വെന്റി 20 ലോകകപ്പിൽ സഖ്ലെയ്ൻ ആരംഭിച്ച ഈ പതിവ് ബംഗ്ലാദേശിലും ആവർത്തിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.
പരിശീലനം നടക്കുന്ന ഗ്രൗണ്ടിൽ പാകിസ്ഥാൻ പതാക ഉയർത്തിയിരിക്കുന്ന ദൃശ്യം പാക് ക്രിക്കറ്റ് ബോർഡ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലും രൂക്ഷമായ പ്രതികരണങ്ങളാണ് ബംഗ്ലാദേശ് ജനത ഉയർത്തുന്നത്. മൂന്ന് ട്വെന്റി 20 മത്സരങ്ങളും 2 ടെസ്റ്റ് മത്സരങ്ങളുമാണ് പാകിസ്ഥാന്റെ ബംഗ്ലാദേശ് പര്യടനത്തിൽ ഉള്ളത്.
Post Your Comments