Latest NewsNewsIndia

കര്‍ഷക സമരത്തില്‍ പ്രതികരിച്ച ഗ്രേറ്റ തുന്‍ബര്‍ഗിന് കുരുക്ക്, ട്വീറ്റില്‍ നല്‍കിയ ലിങ്ക് ഖാലിസ്ഥാന്‍ സംഘടനയുടെത്

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ പ്രതികരിച്ച ഗ്രേറ്റ തുന്‍ബര്‍ഗിന് കുരുക്ക്, ട്വീറ്റില്‍ നല്‍കിയ ലിങ്ക് ഖാലിസ്ഥാന്‍ സംഘടനയുടെത് . കര്‍ഷകസമരത്തിന് പിന്തുണയറിയിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന്റെ ട്വീറ്റിന്റെ ലിങ്ക് പരിശോധിച്ചപ്പോഴാണ് അത് കാനഡയിലെ ഖാലിസ്ഥാന്‍ സംഘടനയുടേതാണെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഗ്രേറ്റ തുന്‍ബര്‍ഗിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. ട്വീറ്റിനൊപ്പം ഗ്രേറ്റ പങ്കുവച്ച ടൂള്‍കിറ്റ് ഒരു കനേഡിയന്‍ സംഘടനയുടേതായിരുന്നു. ഇവര്‍ കര്‍ഷക നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതും സമരത്തിന് വേണ്ടി പണപ്പിരിവ് നടത്തുന്നതുമായ സംഘടനയായിരുന്നു. ഖാലിസ്ഥാന്‍ അനുകൂലികളാണ് പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഈ സംഘടനയുടെ നടത്തിപ്പുകാര്‍.

Read Also : ‘ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത് സച്ചിൻ അവസാനിപ്പിച്ചിട്ടില്ല’; പിന്തുണച്ച് ശോഭ സുരേന്ദ്രൻ

ഗ്രേറ്റയുടെ ഈ ട്വീറ്റ് ഇന്ത്യന്‍ സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാന്‍ ഉതകുന്നതും വലിയ ഗൂഢാലോചനയുടെ ഫലവുമാണെന്ന് ഡല്‍ഹി പൊലീസ് കരുതുന്നു. ലോകമാകെ ഇന്ത്യയിലെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധ സമരം ചെയ്യുന്നതും സമരത്തെ അനുകൂലിക്കാന്‍ വിവിധ സമരതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും ആഹ്വാനം ചെയ്യുന്നതുമായിരുന്നു പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍. ഇന്ത്യന്‍ എംബസിക്കു മുന്നിലും വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും സംഘടനാംഗങ്ങള്‍ സമരം ചെയ്യുന്നതും ഇതിലുണ്ട്.

ഇന്ത്യയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നായിരുന്നു ഗ്രേറ്റയുടെ ട്വീറ്റ്. പോപ് താരം റിഹാനയും മിയ ഖലീഫയും കര്‍ഷകസമരത്തെ അനുകൂലിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button