ലഖ്‌നൗ : പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുമെന്ന സൂചന നല്‍കി കേന്ദ്ര സര്‍ക്കാര്‍.
കര്‍ഷകര്‍ക്ക് വേണ്ടിയാണ് കാര്‍ഷിക നിയമങ്ങളെന്നും അവരുടെ ഉന്നമനത്തിനായാണ് പുതിയ നിയമങ്ങൾ കൊണ്ടു വന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ചൗരി- ചൗര സംഭവത്തില്‍ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യവേയാണ് മോദി കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ഖോരക്പുരി ലാണ് വാര്‍ഷിക ആഘോഷങ്ങള്‍ നടന്നത്.
രാജ്യത്തിന്റെ പുരോഗതിക്കു പിന്നില്‍ കര്‍ഷകരാണ്. കഴിഞ്ഞ ആറ് വര്‍ഷമായി കര്‍ഷകരുടെ ക്ഷേമത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. അതുകൊണ്ടു തന്നെ കോവിഡ് മഹാമാരി സമയത്ത് പോലും കാര്‍ഷിക മേഖലയ്ക്ക് വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. പുതിയ നിയമത്തിലൂടെ ത്പന്നങ്ങള്‍ എവിടെയും വില്‍ക്കാനുള്ള സ്വാതന്ത്ര്യവും കർഷകർക്ക് ലഭിക്കുമെന്നും മോദി പറഞ്ഞു.
Post Your Comments