Latest NewsNewsIndiaWeirdStoriesFunny & Weird

ജാങ്കോ നീയറിഞ്ഞോ ; ഞാൻ പെട്ടു പോയടാ ഇതിനകത്ത്…

ഒന്നും രണ്ടുമല്ല ഒമ്പത് മണിക്കൂർ നേരത്തോളം പുള്ളിപ്പുലിക്കൊപ്പം കഴിയാനുള്ള യോഗമാണ് ഭാഗ്യവാനായ ആ നായക്കുണ്ടായിരുന്നത്

 

ഏതൊരു നായയ്ക്കും ഒരു ദിവസമുണ്ടെന്ന് പറഞ്ഞപ്പോൾ അതിങ്ങനെയൊന്നാകുമെന്ന് സ്വപ്നത്തിൽ പോലും സ്ഥലത്തെ പ്രധാന പയ്യൻസ് വിചാരിച്ചു കാണില്ല. തന്നെ ആക്രമിക്കാൻ പിന്നാലെ പാഞ്ഞ പുള്ളിപ്പുലിയ്‌ക്കൊപ്പം അടച്ചിട്ട മുറിയിൽ മണിക്കൂറുകൾ ചെലവിടേണ്ടി വന്ന നായയുടെ മാനസികാവസ്ഥ ചിന്തിക്കാനാകുന്നുണ്ടോ. ഒന്നും രണ്ടുമല്ല ഒമ്പത് മണിക്കൂർ നേരത്തോളം പുള്ളിപ്പുലിക്കൊപ്പം കഴിയാനുള്ള യോഗമാണ് ഭാഗ്യവാനായ ആ നായക്കുണ്ടായിരുന്നത്.

Also read : കേന്ദ്ര സർക്കാർ നോട്ടീസ് നൽകിയതിന് പിന്നാലെ വീണ്ടും അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ

ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ടോയ്‌ലറ്റിനുള്ളിൽ കുടുങ്ങിപ്പോയ നായയുടെയും പുള്ളിപ്പുലിയുടെയും ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. കർണാടകയിലെ ബിലിനെലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. പുള്ളിപ്പുലിയിൽ നിന്ന് രക്ഷപ്പെടാനായി ഒരു വീടിന്റെ ശൗചാലയത്തിലേക്ക് പാഞ്ഞു കയറിയ നായയ്ക്ക് പിന്നാലെ പുലിയും ചെന്നു കയറി. ഇത് കണ്ടു നിന്ന വീട്ടുകാരാകട്ടെ പെട്ടെന്ന് ‍ടോയ്‌ലറ്റിന്റെ വാതിലടച്ച് സെയ്ഫുമായി.

Also read : കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഗുരുതര ​കോവിഡ് പ്രോട്ടോക്കോൾ ലംഘനം

വീട്ടുകാരും നാട്ടുകാരും ചേർന്നാണ് വനം വകുപ്പിനെ വിവരമറിയിച്ചത്. വാതിലടച്ച ശേഷം ശുചിമുറിയിൽ നിന്ന് അനക്കമൊന്നുമുണ്ടായിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ കണ്ട കാഴ്ചയാണ് കസ്വാൻ ഷെയർ ചെയ്തിരിക്കുന്നത്. വാതിലിന് സമീപം കുത്തിയിരിക്കുന്ന നായയും ഇവനാരാടാ എന്ന മട്ടിൽ ശുചിമുറിയുടെ ഒരു മൂലയിൽ പതുങ്ങിക്കിടക്കുന്ന പുള്ളിപ്പുലിയും. കുളിമുറിയൂടെ ജനാലയിലൂടെയാണ് ചിത്രം പകർത്തിയിരിക്കുന്നത്. സ്ഥലത്തെ പ്രധാന പയ്യൻസാണ് പുള്ളിപ്പുലിയിൽ നിന്ന് രക്ഷപ്പെട്ട നായയെന്നാണ് കസ്വാൻ ട്വീറ്റിൽ പറയുന്നത്. ഇരു മൃഗങ്ങളേയും വനംവകുപ്പുദ്യോഗസ്ഥർ മോചിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button