Latest NewsNewsIndia

കര്‍ഷക സമരത്തിന്റെ മറവില്‍ രാജ്യത്ത് കലാപത്തിന് കോപ്പുകൂട്ടാന്‍ വിദേശത്ത് ഗൂഢാലോചനയെന്ന് സംശയം

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ മറവില്‍ രാജ്യത്ത് കലാപത്തിന് കോപ്പുകൂട്ടാന്‍ വിദേശത്ത് ഗൂഢാലോചനയെന്ന് സംശയം . കര്‍ഷക സമരത്തിന് പോപ് താരം റിയാന അടക്കം സെലിബ്രിറ്റികളും പിന്തുണ പ്രഖ്യാപിച്ചത് ചര്‍ച്ചയാകുന്നതിനിടെയാണ് വിഷയത്തില്‍ വിദേശ ഗൂഢാലോചന ആരോപിച്ച് ബിജെപി രംഗത്ത് വന്നിരിക്കുന്നത്. കപില്‍ മിശ്രയാണു തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ‘ഇന്ത്യയില്‍ വന്‍ അക്രമങ്ങളും കലാപങ്ങളും സംഘടിപ്പിക്കാനുള്ള രാജ്യാന്തര ഗൂഢാലോചനയാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. വന്‍തോതില്‍ ധനസഹായം കിട്ടുന്ന ആസൂത്രിതമായ പ്രചാരണമാണിത്. ചോദ്യമിതാണ്- രാഹുല്‍ ഗാന്ധി, കേജ്രിവാള്‍, രാകേഷ് ടിക്കായത് എന്നിവര്‍ ഇന്ത്യാവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണോ?’- ബിജെപി നേതാവ് കപില്‍ മിശ്ര ചോദിക്കുന്നു.

Read Also : ബ്രഹ്മോസും തേജസ്സും അസ്ത്രയും അടക്കം 156  പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തയ്യാറെടുത്ത് ഇന്ത്യ

സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് കര്‍ഷകരെ സഹായിക്കാനായി പുറത്തുവിട്ട ടൂള്‍കിറ്റ് ചൂണ്ടിക്കാട്ടി മിശ്ര ആരോപണം കടുപ്പിക്കുന്നു. ‘ഇത് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ പോസ്റ്റ് ചെയ്തതാണ്. വളരെ വലുതും ഗൗരവമുള്ളതുമാണിത്. ജനുവരി 26ന് കലാപം നടത്താന്‍ അവര്‍ ഒരുങ്ങിയിരുന്നു. ഇന്ത്യയ്‌ക്കെതിരായി കൂടുതല്‍ കലാപങ്ങളും ആക്രമണങ്ങളും ആസൂത്രണം ചെയ്തിട്ടുമുണ്ട്’- അദ്ദേഹം പറയുന്നു. പിന്നീട് അവര്‍ അത് ഡിലീറ്റ് ചെയ്യുകയും തുടര്‍ന്ന് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button