KeralaLatest NewsNews

യു.ഡി.എഫും എല്‍.ഡി.എഫുമാണ് ശബരിമല വിഷയത്തില്‍ ഒത്തു കളിച്ചത് : കുമ്മനം രാജശേഖരന്‍

സംസ്ഥാന നിയമസഭയില്‍ എന്ത് കൊണ്ട് ഒരു നിയമം യു.ഡി.എഫ് കൊണ്ട് വന്നില്ല

കോട്ടയം : യു.ഡി.എഫും എല്‍.ഡി.എഫുമാണ് ശബരിമല വിഷയത്തില്‍ ഒത്തു കളിച്ചതെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എല്‍.ഡി.എഫുമായി ബി.ജെ.പി ഒത്തുകളിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യു.ഡി.എഫ് എന്താണ് ചെയ്തതെന്നും കുമ്മനം ചോദിച്ചു. സംസ്ഥാന നിയമസഭയില്‍ എന്ത് കൊണ്ട് ഒരു നിയമം യു.ഡി.എഫ് കൊണ്ട് വന്നില്ല. യു.ഡി.എഫില്‍ നിന്നും ഒരാള്‍ പോലും ശബരിമല വിഷയത്തില്‍ സമരം ചെയ്തിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതിനെ കുറിച്ചും കുമ്മനം പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കണമെന്ന ആഗ്രഹം തനിയ്ക്കില്ല. മത്സരിയ്ക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സര രംഗത്തുണ്ടാകുമെന്നും കുമ്മനം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button