Latest NewsKeralaNews

ലൗജിഹാദ് ആരോപണം ശക്തമായിരിക്കെ ജസ്റ്റിസിനെതിരെ കരി ഓയില്‍ ആക്രമണം

പ്രതികരണവുമായി രഘുനാഥന്‍ നായര്‍

കൊച്ചി; ജെസ്ന തിരോധാന കേസില്‍  ലൗജിഹാദ് ആരോപണം ശക്തമായിരിക്കെ ജസ്റ്റിസിനെതിരെ കരി ഓയില്‍ ആക്രമണം നടത്തിയതെന്തിനെന്ന പ്രതികരണവുമായി രഘുനാഥന്‍ നായര്‍. മാധ്യമശ്രദ്ധനേടാനെന്ന് അറസ്റ്റിലായ എരുമേലി വെണ്‍കുറിഞ്ഞി ഹരിമംഗലം രഘുനാഥന്‍ നായര്‍ (55) വെളിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ഇതിനുശേഷമെ സംഭവത്തിനുപിന്നിലെ യാഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്താവു എന്നുമാണ് പൊലീസ് നിലപാട്.

കൊച്ചി സെന്‍ട്രല്‍ പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് രാവിലെ 10 മണിയോടൊണ് സംഭവം. ജെസ്നയുടെ തിരോധാനം അന്വേഷിക്കണം, സംഭവത്തിലെ പൊലീസിന്റെ ഒത്തുകളി അവസാനിപ്പിക്കണം എന്നിവ ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി ഇയാള്‍ പ്രതിഷധം നടത്തുകയായിരുന്നു. ഇതിനിടയിലാണ് ജഡ്ജിയുടെ വാഹനം ഇതുവഴി കടന്നുപോയത്. തുടര്‍ന്ന് ജഡ്ജിയുടെ വാഹനത്തിന് നേരെ ഇയാള്‍ കരി ഓയില്‍ ഒഴിക്കുകയായിരുന്നു.

 

ഉന്നത ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്യും. ഗൗരവത്തോടെയാണ് ഹൈക്കോടതി വിഷയത്തെ കണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഹൈക്കോടിതിയുടെ സുരക്ഷയും കൂട്ടും. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കുന്നില്ലെന്നും ഉറപ്പാക്കും. ജസ്നയെ ആരോ കൊലപ്പെടുത്തിയതാണെന്നും ഇതിനെ മറയ്ക്കാനാണ് തിരോധാന ആരോപണമെന്നും വാദിക്കുന്ന വ്യക്തിയാണ് ആക്രമണം നടത്തിയത്.

തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടി വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്ള് ശേഖരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ജഡ്ജിയുടെ വാഹനത്തിന് നേരെ ഉണ്ടായ ആക്രമണം സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജെസ്‌ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22-നാണ് കാണാതായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button