കോയമ്പത്തൂർ: നിക്ഷേപ പദ്ധതി നടത്തി പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചാമരാജനഗറിലെ എം മഞ്ജുനാഥ (37)യെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളിയായ കൂനൂരിലെ മുൻ പട്ടാളക്കാരൻ കെ.മണി (44)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
1.75 ലക്ഷം രൂപ മുതൽ പത്തു ലക്ഷം രൂപവരെ നിക്ഷേപിക്കുന്നവർക്ക് മാസം തോറും പലിശയും ആകർഷകമായ സമ്മാനങ്ങളും വാഗ്ദാനം ചെയ്താണ് രണ്ടുപേരും നിക്ഷേപങ്ങൾ സ്വീകരിച്ചത്. ആദ്യ ചില മാസങ്ങളിൽ കൃത്യമായി പലിശയും സമ്മാനമായി 10ഗ്രാം മുതൽ 20ഗ്രാം വരെ തൂക്കമുള്ള സ്വർണ നാണയങ്ങളും നൽകി.പിന്നീട് ഒന്നും നൽകാതെയായതോടെ ആളുകൾ പരാതി നൽകുകയായിരുന്നു.
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പൊലീസ് 2020 മാർച്ചിൽ മണിയെ അറസ്റ്റ് ചെയ്തു. എന്നാൽ മഞ്ജുനാഥ ഒളിവിൽ പോയി. മൊബൈൽ ഫോൺ സിഗ്നലുകൾ പരിശോധിച്ചാണ് മഞ്ജുനാഥയെ പിടികൂടിയത്.
Post Your Comments