സ്വർണക്കടത്തമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടിതിടയാണ് ജാമ്യം അനുവദിച്ചത്. 98 ദിവസത്തിന് ശേഷമാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഉച്ചയ്‌ക്ക് ശേഷം ശിവശങ്കർ ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
ഡോളർ കടത്തുമായി യാതൊരു പങ്കുമില്ലെന്നും ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു എം ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതികൾ നൽകിയ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശം ഉളളതെന്നും ശിവശങ്കർ കോടതിയിൽ വാദിച്ചു.
ഒക്ടോബർ 28നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. കളളപ്പണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments