തിരുവനന്തപുരം : ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയെ വരവേൽക്കാൻ ഒരുങ്ങി കേരളം. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന നദ്ദയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് ബിജെപി പ്രവർത്തകർ നൽകുക. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും നിലപാടുകളും എൻഡിഎയിലെ മറ്റ് ഘടകകക്ഷികളുമായുളള സീറ്റ് ചർച്ചകളുമാണ് സന്ദർശനത്തിലെ മുഖ്യ അജൻഡ. മിഷൻ കേരളം എന്ന പേരിൽ നിയമസഭാ പോരാട്ടത്തിന് വിപുലമായ ഒരുക്കങ്ങളാണ് ബിജെപി നടത്തുന്നത്. അതിന്റെ ഔദ്യോഗിക തുടക്കമായിട്ടാണ് നദ്ദയുടെ വരവിനെ കാണുന്നത്.
Read Also : ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാർക്കും ശമ്പളം ; വിപ്ലവകരമായ തീരുമാനവുമായി സോഹൻ റോയ്
ഉച്ചയ്ക്ക് 12 മണിയോടെയാണ് നദ്ദ കേരളത്തിൽ എത്തുക. കോർകമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുക. പിന്നീട് വൈകീട്ട് നാല് മണിക്ക് വാർത്താ സമ്മേളനം നടത്തും. കോർപ്പറേഷൻ, മുൻസിപ്പാലിറ്റി കൗൺസിലർമാരുടെ യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വൈകുന്നേരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തുന്ന ബി.ജെ.പി അദ്ധ്യക്ഷൻ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും ചർച്ച നടത്തും. ശേഷം എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
Post Your Comments