COVID 19Latest NewsKeralaNattuvarthaNews

37 ജീവനക്കാർക്ക് കോവിഡ് ; പ്രതിസന്ധിയിലായി മാവേലിക്കര അഗ്നിരക്ഷാസേനയുടെ പ്രവർത്തനം

47 ഉദ്യോഗസ്ഥരാണ് മാവേലിക്കര ഓഫിസിലുള്ളത്, ഇതിൽ 37 പേർക്കും കോവിഡ് സ്ഥിരീകരിച്ചു

മാവേലിക്കര: അഗ്നിരക്ഷാസേന സ്റ്റേഷനിലെ 37 ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 25 മുതലാണു ഓഫിസിലെ ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചു തുടങ്ങിയത്. ആദ്യം ഒരാൾക്കും പിന്നീടു 15 പേർക്കും രോഗം സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം 25 പേരെ പരിശോധിച്ചപ്പോൾ 19 പേർക്കു കോവിഡ് പോസിറ്റീവ് ആയി.

ഇതേത്തുടർന്നു പുറത്തു പോയുള്ള ജോലികൾ താൽക്കാലികമായി നിർത്തിവച്ചു. സ്റ്റേഷൻ ഓഫിസർ ഉൾപ്പെടെ 47 ഉദ്യോഗസ്ഥരാണ് മാവേലിക്കര ഓഫിസിലുള്ളത്. ഇതിൽ 37 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 9 ഉദ്യോഗസ്ഥർ സ്റ്റേഷനിൽ തന്നെ ക്വാറന്റീനിൽ കഴിയും. തുടർന്ന് ബദൽ സംവിധാനമായി ചെങ്ങന്നൂരിൽ നിന്നുള്ള ഒരു ചെറിയ വാഹനവും 5 ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി മാവേലിക്കര ഗവ.ടിടിഐയിൽ പ്രത്യേക ഓഫിസ് ഒരുക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button