കാശ്മീര്‍ : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റെന്ന നേട്ടം സ്വന്തമാക്കി 25കാരിയായ കാശ്മീര്‍ യുവതി. അയിഷ അസീസ് ആണ് ഈ നേട്ടത്തിന് അര്‍ഹയായത്. ബോംബെ ഫ്‌ളൈയിങ് ക്ലബില്‍ നിന്നാണ് അയിഷ ഏവിയേഷന്‍ ബിരുദം പൂര്‍ത്തിയാക്കിയത്. 15-ാം വയസ്സില്‍ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയ അയിഷ അടുത്ത വര്‍ഷം റഷ്യയിലെ സോകോള്‍ എയര്‍ബേസില്‍ മിഗ്-29 വിമാനം പറത്തി പരിശീലനം നടത്തി. 2017-ല്‍ ഇവര്‍ വാണിജ്യ ലൈസന്‍സും സ്വന്തമാക്കിയിരുന്നു.
” കാശ്മീരി വനിതകള്‍ ഇപ്പോള്‍ നല്ല പുരോഗമനം കാഴ്ച വെയ്ക്കുന്നുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍. കാശ്മീരിലെ മറ്റ് വനിതകളും മാസ്റ്റേഴ്‌സോ ഡോക്ടറേറ്റോ ചെയ്യുകയാണ്. ചെറുപ്പം മുതല്‍ യാത്ര ഇഷ്ടമായതു കൊണ്ടും പറക്കല്‍ ഇഷ്ടമായതു കൊണ്ടുമാണ് ഞാന്‍ ഈ മേഖല തിരഞ്ഞെടുത്തത്. ഈ മേഖലയില്‍ ഒരുപാട് ആളുകളെ പരിചയപ്പെടാന്‍ കഴിയും. അതുകൊണ്ടാണ് ഞാന്‍ ഒരു പൈലറ്റാവാന്‍ ആഗ്രഹിച്ചത്. 9-5 സമയത്തെ ഡെക്ക് ജോലിയല്ല അത്. കുറച്ചു കൂടി വെല്ലുവിളി നിറഞ്ഞതാണ്.”- അയിഷ എഎന്‍ഐയോട് പറഞ്ഞു.
Post Your Comments