ജയ്പുർ : രാജസ്ഥാനിൽ 17 എൻസിപി കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. ടോങ്ക് ജില്ലയിലെ നിവായി നഗരസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് എൻസിപി കൗൺസിലർമാർ ബിജെപിയിലേക്ക് ചേർന്നത്. ഇതോടെ നിവായി മുനിസിപ്പൽ ഭരണം ബിജെപിക്കു ലഭിക്കുമെന്ന് ഉറപ്പായി.
Read Also : ‘മിഷൻ കേരള’ : ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയെ വരവേൽക്കാൻ ഒരുങ്ങി കേരളം
നിവായി മുൻസിപ്പാലിറ്റിയിൽ ബിജെപി 24 സീറ്റിലേക്കാണ് വിജയിച്ചത്. 90 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിന് 19 സീറ്റുകളും ലഭിച്ചിരുന്നു. നേതാക്കളെ പിടിച്ചു നിർത്താനായി കോൺഗ്രസും കൗൺസിലർമാരെ റിസോർട്ടുകളിലേക്കു മാറ്റിത്തുടങ്ങി.
Post Your Comments