കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 191 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടർ വില 1337.50 രൂപയിൽനിന്ന് 1528.50 രൂപയായി. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിെൻറ വില വർധിപ്പിച്ചിട്ടില്ല. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ജനുവരി ആദ്യം 17 രൂപ വർധിപ്പിച്ചിരുന്നു. ഡിസംബറിൽ രണ്ടുതവണ വാണിജ്യ സിലിണ്ടറിെൻറ വില കൂട്ടിയിരുന്നു. തുടർച്ചയായി വർധിച്ചുകൊണ്ടിരുന്ന പെട്രോൾ, ഡീസൽ വിലകൾ ആറുദിവസമായി ഉയർന്ന നിരക്കിൽതന്നെ മാറ്റമില്ലാതെ തുടരുകയാണ് ഇപ്പോഴും.
Post Your Comments