Latest NewsKeralaNews

‘ലേലു അല്ലു ലേലു അല്ലു, എനിക്കൊന്നും അറിയില്ലേ…’; ഡോളർ കടത്തിയതിൽ പങ്കില്ലെന്ന് ശിവശങ്കർ

ഡോളർ കടത്തിൽ പങ്കില്ലെന്ന് ശിവശങ്കർ ; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഡോളർ കടത്തിയ കേസിൽ തനിക്ക് പങ്കില്ലെന്ന നിലപാടിൽ ഉറച്ച് ശിവശങ്കർ. അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണിത്.

Also Read:ബജറ്റിന്റെ എല്ലാ കാര്യങ്ങളും മനസിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ആപ് എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

വിദേശത്തേക്ക് ഡോളർ കടത്തിയെന്ന കസ്റ്റംസിൻ്റെ കേസിലാണ് ഇനി ശിവശങ്കറിനു ജാമ്യം ലഭിക്കാനുള്ളത്. ശിവശങ്കറിനെതിരെ ഇ ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിലും കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിലും നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ഈ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ ശിവശങ്കർ ജയിൽ മോചിതനാകും. ഡോളർ കടത്തിയ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഈ മാസം 9 വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്.

ഡോളർക്കടത്തുമായി തനിക്ക് യാതൊരു പങ്കുമില്ലെന്നും തനിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ വെച്ച് പ്രതികൾ നൽകിയ മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും ശിവശങ്കർ പറയുന്നു. അതേസമയം, ശിവശങ്കറിൻ്റെ വാദങ്ങളെല്ലാം കള്ളമാണെന്നും കൃത്യമായ തെളിവുകളുണ്ടെന്നും ശിവശങ്കറിൻ്റെ പങ്ക് വ്യക്തമാണെന്നുമാണ് കസ്റ്റംസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button