ലോകത്തിന് അത്ഭുതമായി ഇന്ത്യയുടെ കൊവിഡ് വാക്സിൻ വിതരണം. ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിൻ കയറ്റി അയച്ചു. ഇപ്പോഴിതാ, പാകിസ്ഥാനും വാക്സിൻ നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യ. പാകിസ്ഥാനിലെ 20 ശതമാനം ജനങ്ങൾക്കാണ് ഇന്ത്യൻ വാക്സിൻ ലഭ്യമാവുക. എഴുപത് ലക്ഷം ഡോസ് ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിൻ പാകിസ്ഥാന് നൽകുമെന്നാണ് റിപ്പോർട്ടുകൾ.
ഓക്സ്ഫഡ് ആസ്ട്ര സെനിക്ക ഇന്ത്യയിൽ വികസിപ്പിച്ച കൊവിഷീൽഡ് വാസ്കിനാണ് പാകിസ്ഥാന് ലഭ്യമാകുക. അടുത്ത മാര്‍ച്ചോടെ പാകിസ്ഥാനില്‍ കോവിഷീല്‍ഡ് വാക്സില്‍ ലഭ്യമാകും. ഇതിനായുള്ള രജിസ്ട്രേഷൻ അടക്കമുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി പാക് പ്രധാനമന്ത്രിയുടെ പ്രത്യേക ആരോഗ്യ ഉപദേശകന്‍ ഡോ. ഫൈസല്‍ സുല്‍ത്താന്‍ വ്യക്തമാക്കി.
Also Read: വെഞ്ഞാറമൂട് ട്രാൻസ്‌പോർട്ട് ഡിപ്പോയുടെ ആദ്യഘട്ട പണി പൂർത്തികരിച്ചു , ടാറിങ് രണ്ടാഴ്ചയ്ക്കു ശേഷം
ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള കൊവാക്സ് കൂട്ടായ്മയിൽ അംഗമാണ് പാകിസ്ഥാനും. ഇതുവഴിയാണ് പാകിസ്ഥാന് വാക്സിൻ ലഭ്യമാവുക. ഇന്ത്യയില്‍ നിന്നും 100 ലക്ഷം വാക്സിനുകള്‍ വാങ്ങുമെന്നാണ് കൊവാക്സ് കൂട്ടായ്മ അറിയിച്ചിരിക്കുന്നത്. ഇങ്ങനെ വാങ്ങുന്ന വാക്സിന്റെ ഒരു പങ്കാണ് പാകിസ്ഥാനും നൽകുക.
അതേസമയം ‘വാക്സിൻ മൈത്രി‘ എന്ന ഇന്ത്യയുടെ കൊവിഡ് വാക്സിൻ വിതരണ പദ്ധതി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒമാനിലേക്ക് ഇന്ത്യ നിലവില്‍ ഒരു ലക്ഷം ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന് ഇന്ത്യ 5 ലക്ഷം വാക്സിനുകള്‍ നല്‍കിയിരുന്നു.
Post Your Comments