Latest NewsKeralaNattuvarthaNews

വെഞ്ഞാറമൂട് ട്രാൻസ്‌പോർട്ട് ഡിപ്പോയുടെ ആദ്യഘട്ട പണി പൂർത്തികരിച്ചു , ടാറിങ് രണ്ടാഴ്ചയ്ക്കു ശേഷം

ഫെബ്രുവരി 15-ന് ടാറിങ് തുടങ്ങും

വെഞ്ഞാറമൂട് : നവീകരണം നടക്കുന്ന വെഞ്ഞാറമൂട് ട്രാൻസ്‌പോർട്ട് ഡിപ്പോയുടെ ആദ്യഘട്ട പണി പൂർത്തീകരിച്ചു. അടുത്ത ഘട്ടമായി ടാറിങ്ങാണ് ഇനി ചെയ്യാനുള്ളത്. കോൺക്രീറ്റ് ചെയ്ത് കഴിഞ്ഞ്‌ രണ്ടാഴ്ചയ്ക്കു ശേഷം മാത്രമേ ടാറിങ് നടത്താൻ കഴിയുകയുള്ളൂ. കോൺക്രീറ്റ് ഉറയ്ക്കുന്നതിനാണ് ഇത്രയും സമയമെടുക്കുന്നത്.

ഫെബ്രുവരി 15-ന് ടാറിങ് തുടങ്ങും. നിലവിൽ സഹകരണ ബാങ്കിനു മുന്നിലും ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലുമാണ് ദീർഘദൂര-ഹ്രസ്വദൂര ബസുകൾ നിർത്തുന്നത്. 20നു ശേഷം ഡിപ്പോയിലേയ്ക്ക് ബസുകൾ കയറ്റിത്തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button