യു.എ.ഇ, ബഹ്റൈന്‍ തുടങ്ങിയ അറബ് രാജ്യങ്ങൾക്ക് പിന്നാലെ ഒരു ലക്ഷം കൊവിഡ് വാക്സിൻ ഡോസ് ഒമാന്‍ നൽകി ഇന്ത്യ. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവറാണ് ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സൗദിക്ക് വാക്സിന് ഔദ്യോഗികമായി കൈമാറിയത്.
ഒമാന്‍ വാക്സിൻ ലഭ്യമാക്കിയതിനെ തുടർന്ന് ഡോ. അല്‍ സൗദി ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി നയതന്ത്രത്തെ ശക്തിപ്പെടുത്താൻ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി സമയത്ത് ഇന്ത്യന്‍ സമൂഹത്തിന് നല്കിയ സംരക്ഷണത്തിന് സുല്‍ത്താനും ഒമാന്‍ ഭരണകൂടത്തിനും ഇന്ത്യൻ അംബാസഡര്‍ തിരിച്ച് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കോവിഡിന്റെ പുതിയ വകഭേദത്തിന് ഇപ്പോഴുള്ള കോവിഡ് വാക്സിനുകളെല്ലാം ഫലപ്രദമാണെന്നാണ് ആദ്യഘട്ട പഠനങ്ങളില്‍നിന്ന് വ്യക്തമാകുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒമാന്‍ പിന്നാലെ 5 ലക്ഷം കൊവിഡ് വാക്സിൻ ഡോസ് ആണ് ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയയ്ക്കാനൊരുങ്ങുന്നത്.
Post Your Comments