Latest NewsNewsIndia

പുതുവർഷത്തിൽ ജി എസ് ടി വരുമാനത്തിൽ റെക്കോർഡ് നേട്ടം ; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി : ജനുവരി മാസത്തിൽ 1.20 ലക്ഷം കോടി രൂപയ്ക്കടുത്താണ് ജിഎസ്ടി വരുമാനം ലഭിച്ചതെന്ന് സർക്കാർ അറിയിച്ചു. ഡിസംബർ മാസത്തെ അപേക്ഷിച്ച് 11.6 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.

Read Also : ഡോളർ കടത്ത് കേസ് : ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ജനുവരി 31 വൈകീട്ട് ആറ് മണിവരെ ലഭിച്ച വരുമാനത്തിന്റെ വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഈ മാസം ആകെ 1,19,847 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഇതിൽ സിജിഎസ്ടി 21,923 കോടിയും, എസ്ജിഎസ്ടി 29,014 കോടിയുമാണ്. ഐജിഎസ്ടി 60,288 കോടി രൂപയും, സെസ്സ് 8,622 കോടിയും ലഭിച്ചതായി കേന്ദ്ര ധനമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ജനുവരി 31 വരെ 90 ലക്ഷം ജിഎസ്ടിആർ-3 ബി റിട്ടേണുകളാണ് ഫയൽ ചെയ്തത്. ജനുവരി മാസത്തെ സ്ഥിരം സെറ്റിൽമെന്റിന് ശേഷം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സിജിഎസ്ടിയായി 46,454 കോടിയും, എസ്ജിഎസ്ടിയായി 48, 385 കോടിയും ലഭിച്ചു. കഴിഞ്ഞ വർഷം ജനുവരി മാസം ഉണ്ടായതിനേക്കാൾ എട്ട് ശതമാനത്തിന്റെ വർദ്ധനവാണ് 2021 ജനുവരി മാസം ഉണ്ടായിരിക്കുന്നത്.

ചരക്ക് ഇറക്കുമതിയിലൂടെയുള്ള വരുമാനത്തിലും ഇക്കുറി വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇറക്കുമതിയിലൂടെയുള്ള വരുമാനത്തിൽ ജനുവരി മാസം 16 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button