കശ്മീര്‍: കശ്മീരിലെ മോദി വിരുദ്ധരുടെ ഉറക്കം കെടുത്തി ഷാ ഫെയ്‌സലിന്റെ പുതിയ നിലപാട്. മോദിയ്ക്കും ബിജെപിയ്ക്കുമെതിരെ പടനയിക്കാന്‍ ഐഎഎസ് ഉപേക്ഷിച്ച് സ്വന്തം പാര്‍ട്ടി രൂപീകരിച്ച കശ്മീർ യുവാവായ ഷാ ഫെയ്‌സൽ മോദിയുടെ മന്‍ കി ബാത്തിനെ പുകഴ്ത്തി എത്തിരിക്കുകയാണ് ഇപ്പോൾ.
ഇന്ത്യയിലെ 1.3 കോടി ജനങ്ങള്‍ ഒരൊറ്റ കുടുംബമായി ഒരുമിച്ച് ചേരുകയും ഓരോരുത്തരും പരസ്പരം സംസാരിക്കുകയും തമ്മില്‍ തമ്മില്‍ കേള്‍ക്കുകയും ചെയ്യുന്നതുപോലെയാണ് മോദിയുടെ മന്‍ കി ബാത്തെന്നായിരുന്നു ഷാ ഫെയ്‌സലിന്‍റെ ട്വീറ്റ്. ഈ മന്‍ കി ബാത്തില്‍ നിന്നും എന്‍റെ കണ്ടെത്തല്‍ ഇതാണ്: ‘ഫലപ്രദമായ ആശയവിനിമയത്തിലൂടെ ഒരു രാജ്യത്തെ മുഴുവന്‍ ഒരു കുടുംബമാക്കി മാറ്റാനാകും, ഐക്യം ഊട്ടിയുറപ്പിക്കാനാകും’- ഷാ ഫെയ്സല്‍ കുറിച്ചു. മുൻപ് മോദി സര്‍ക്കാരിന്‍റെ കോവിഡ് വാക്‌സിന്‍ പദ്ധതികളെ ഷാ ഫെയ്‌സല്‍ പ്രശംസിച്ചിരുന്നു.
read also:അയോദ്ധ്യാപുരിയിൽ രാമക്ഷേത്രം പണിയാൻ മാസ്റ്റർ പ്ലാൻ തയ്യാറായി കഴിഞ്ഞെന്ന് നേപ്പാൾ പ്രധാനമന്ത്രി
മോദിയുടെ മന്‍ കി ബാത്തിനെ പ്രശംസിക്കുക വഴി സ്വന്തം ആത്മാവിനെ വില്‍ക്കുകയാണ് ഷാ ഫെയ്‌സല്‍ ചെയ്തതെന്ന വിമർശനവുമായി മൊഹമ്മദ് ആസിഫ് ഖാന്‍ എത്തി.
Post Your Comments