COVID 19KeralaLatest NewsNews

കോവിഡ് നിയന്ത്രണം; ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി

തിരുവനന്തപുരം: കൊറോണ വൈറസ് നിയന്ത്രണത്തിനായി ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകളും അധികാരവും നൽകി സംസ്ഥാന സ‍ർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. ജില്ലകളിലെ സ്ഥിതി മനസിലാക്കി 144 ഉൾപ്പെടെ പ്രഖ്യാപിക്കാൻ അനുമതി നൽകിയിരിക്കുകയാണ്. മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ ആക്കി തിരിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഓരോ ജില്ലയിലും കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടർമാരെ സഹായിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button