കൊവിഡ് പരിശോധന കുറച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ദിനംപ്രതി വർധിച്ച് വരുന്ന കൊവിഡ് രോഗികളുടെ കണക്കുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. രോഗികളുടെ എണ്ണം വർധിക്കാൻ കാരണം അശ്രദ്ധയാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.
Also Read: ലോക്ക്ഡൗൺ സമയത്ത് സർക്കാർ പിടിച്ചുവെച്ച അധ്യാപകരുടെ ശമ്പളം നൽകുമെന്ന് യുവജന കമ്മിഷൻ
കൊവിഡ് കേരളത്തിലെത്തി ഒരു വർഷമാവുകയാണ്. തിരിഞ്ഞ് നോക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. കൊവിഡ് മൂലം മരണമടയുമായിരുന്ന പതിനായിരങ്ങളെയാണ് രക്ഷിച്ചത്. മരണനിരക്ക് കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഇതിൽ വളരെയധികം സന്തോഷമുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രതിരോധ നടപടികൾക്കെതിരെയുള്ള വിമർശനങ്ങളെ പൊസിറ്റിവ് ആയി കാണുന്നെന്നും ശൈലജ ടീച്ചർ പറഞ്ഞു.
ആളുകൾ കണക്കുകൾ ശ്രദ്ധിക്കുന്നില്ല. അതൊന്നും നോക്കാതെയാണ് പലപ്പോഴും വിമർശനം ഉന്നയിക്കുന്നത്. ചിലർ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ചിലത് പറയുകയാണ്. ആത്മവിശ്വാസത്തിടെ തന്നെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments