CricketLatest NewsNewsIndiaSports

കോ​ഹ്​​ലിയെ വീഴ്ത്താൻ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന് ഇംഗ്ലണ്ട് താരം മൊ​യീ​ന്‍ അ​ലി

കോ​വി​ഡ്​ രോഗബാ​ധയേറ്റ് ചെ​റി​യ ഇ​ട​വേ​ള​ക്കു​ശേ​ഷം ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട്​ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യ്ക്കായി വീ​ണ്ടും മൈതാന​ത്തെത്താൻ ഒ​രു​ങ്ങു​ക​യാ​ണ്​ ഇം​ഗ്ലീ​ഷ്​ താ​രം മു​ഈ​ന്‍ അ​ലി. ടെ​സ്​​റ്റ്​ ക​രി​യ​റി​ല്‍ 200 വി​ക്ക​റ്റെ​ന്ന നേ​ട്ട​ത്തി​ലേ​ക്ക്​ ലക്ഷ്യമിട്ടിരിക്കുന്ന താ​ര​ത്തിൻറ്റെ അ​ഭി​പ്രാ​യ​ത്തി​ല്‍,​ ഇം​ഗ്ലീ​ഷ്​ ബൗ​ള​ര്‍​മാ​​ര്‍ ഭയപ്പെടേണ്ട പ്ര​ധാ​ന താ​രം ക്യാ​പ്​​റ്റ​ന്‍ വി​രാ​ട്​ കോ​ഹ്​​ലി​യാ​ണെ​ന്നാ​ണ്.

Read Also: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ , കാരണം മൈഗ്രെയിന്‍

“കോ​ഹ്​​ലി​യു​ടെ വി​ക്ക​റ്റ് വീ​ഴ്ത്ത​ണ​മെ​ങ്കി​ല്‍ ഏ​റെ പാടുപെടേണ്ടിവരുമെന്ന് അ​ലി പ​റ​ഞ്ഞു. ” വി​രാ​ട് കോ​ഹ്​​ലിക്ക് ദൗ​ര്‍​ബ​ല്യ​ങ്ങ​ള്‍ ഇ​ല്ല. ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ടെ​സ്​​റ്റ്​​മ​ത്സ​ര​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​നു ന​ഷ്​​ട​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടു​ന്ന​തി​നു​ള്ള പ്ര​ചോ​ദ​ന​വു​മാ​യി​ട്ടാ​യി​രി​ക്കും വി​രാ​ട് ക​ളി​ക്കാ​നെ​ത്തു​ക”- മൊ​യീ​ന്‍ അ​ലി മാ​ധ്യ​മ​ങ്ങ​ളോ​ടു പങ്കുവച്ചു.

Read Also: പാകിസ്താനുമായും ചൈനയുമായും ബന്ധം സ്ഥാപിച്ചില്ലെങ്കിൽ ഇന്ത്യക്ക് ഇനിയും നഷ്ടങ്ങൾ ഉണ്ടാകുമെന്ന് മെഹബൂബ മുഫ്തി

വി​രാ​ട് കോ​ഹ്​​ലി​യു​മാ​യി ന​ല്ല സൗ​ഹൃ​ദ​ത്തി​ലാ​ണെ​ന്നും മൊ​യീ​ന്‍ അ​ലി വ്യ​ക്ത​മാ​ക്കി. ”ഞ​ങ്ങ​ള്‍ ക്രി​ക്ക​റ്റി​നെ​ക്കു​റി​ച്ച്‌ അ​ധി​കം സം​സാ​രി​ക്കാ​റി​ല്ല. ഇ​നി വ​രാ​നു​ള്ള ടെ​സ്​​റ്റ്​ പ​രമ്പ​ര​ക​ളി​ല്‍എനിക്ക് നേ​ടാ​നു​ള്ള​തു ചെ​റി​യ ല​ക്ഷ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ” അ​ലി അ​വ​കാ​ശ​പ്പെ​ട്ടു. ആ​ദ്യ ടെസ്​റ്റ്​ മ​ത്സ​രം ഫെ​ബ്രു​വ​രി അ​ഞ്ചി​ന് തു​ട​ങ്ങും. ശേ​ഷം മൂ​ന്ന് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളും അ​ഞ്ച് ട്വ​ന്‍​റി20 യു​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button