മധുര : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം തുടരുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ ഈ വര്‍ഷം ഏപ്രില്‍- മേയ് മാസത്തോടെ തിരഞ്ഞെടുപ്പ് നടക്കും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്- ഡി.എം.കെ സഖ്യവുമായാണ് തമിഴ്‌നാട്ടില്‍ ബി.ജെ.പി സഖ്യത്തിന്റെ പ്രധാന പോരാട്ടം.
മധുരയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് നദ്ദ പ്രഖ്യാപിച്ചത്. തമിഴ്നാട്ടില്‍ തുടര്‍ ഭരണം നേടുമെന്നും അദ്ദേഹം പറഞ്ഞു. മധുര മീനാക്ഷി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹം യോഗത്തിനെത്തിയത്. കഴിഞ്ഞ ദിവസം മധുരയില്‍ നടന്ന റാലിയിലും നദ്ദ പങ്കെടുത്തിരുന്നു. രണ്ടാഴ്ച മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments